Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Sentence

Malappuram

കൗ​ണ്‍​സി​ല​റുടെ കൊ​ല​പാതകം: മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്ന കു​ഞ്ഞാ​ൻ (57) നെ ​ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്കും മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. നെ​ല്ലി​ക്കു​ത്ത് കോ​ട്ട​ക്കു​ത്ത് മാ​ട്ട​യി​ൽ വീ​ട്ടി​ൽ ഷു​ഹൈ​ബ് എ​ന്ന കൊ​ച്ചു (29), പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ഷം​സീ​ർ (36), നെ​ല്ലി​ക്കു​ത്ത് ഒ​ലി​പ്ര​ക്കാ​ട് പ​തി​യ​ൻ​തൊ​ടി​ക വീ​ട്ടി​ൽ അ​ബ്ദു​ൾ മാ​ജി​ദ് (30) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

2022 മാ​ർ​ച്ച് 29ന് ​രാ​ത്രി പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥ​ല​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്ത് കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ ജ​ലീ​ൽ. ത​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് ക​ട​ന്നു​പോ​കാ​ൻ സ്ഥ​ലം ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​ക​ൾ മ​ഞ്ചേ​രി കു​ട്ടി​പ്പാ​റ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ പി​റ​കി​ലെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ബൈ​ക്കി​ൽ തി​രി​കെ പോ​യി.

രാ​ത്രി പ​ത്തോ​ടെ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന​ടു​ത്തേ​ക്ക് മൂ​ന്നാം പ്ര​തി​യെ​ത്തി. ഈ ​സ​മ​യം കാ​റി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ ജ​ലീ​ലും സു​ഹൃ​ത്തു​ക്ക​ളും. മൂ​ന്നാം പ്ര​തി വി​വ​രം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്ന്, ര​ണ്ട് പ്ര​തി​ക​ളും ബൈ​ക്കി​ൽ സ്ഥ​ല​ത്തെ​ത്തി. ബൈ​ക്കി​നു പി​റ​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്നാം പ്ര​തി ഇ​റ​ങ്ങി വ​ന്ന് അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ ത​ല​യ്ക്ക് ക​ല്ലു കൊ​ണ്ട് പ​ല​ത​വ​ണ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​ൾ ജ​ലീ​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മ​രി​ച്ചു.

മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സി. ​അ​ല​വി​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തും. ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കീ​രി​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​വി. സാ​ബു 45 സാ​ക്ഷി​ക​ളെ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു. 98 രേ​ഖ​ക​ളും 12 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.

കൊ​ല​പാ​ത​കം ന​ട​ത്ത​യ​തി​ന് മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും
ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ അ​ധി​ക ത​ട​വു​മാ​ണ് ശി​ക്ഷ. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​ന്ന്, ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ത​ട​വും കോ​ട​തി വി​ധി​ച്ചു.

ഇ​തി​നു പു​റ​മെ കാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത​തി​ന് ഒ​ന്നാം പ്ര​തി​ക്ക് ആ​റു​മാ​സ​ത്തെ ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തെ ക​ഠി​ന ത​ട​വും ശി​ക്ഷ​യു​ണ്ട്. പ്ര​തി​ക​ൾ പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം മൂ​ന്നു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ ആ​ശ്രി​ത​ർ​ക്കും 25000 രൂ​പ ര​ണ്ടാം സാ​ക്ഷി അ​ബ്ബാ​സി​നും ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​തി​ക​ളെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

 

Kerala

കോ​ട്ടാ​ങ്ങ​ൽ കൊ​ല​പാ​ത​കം; പ്ര​തി ന​സീ​റി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ലി​ൽ യു​വ​തി​യെ പ​ങ്കാ​ളി​യു​ടെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച് ജീ​വ​നോ​ടെ കെ​ട്ടി​ത്തൂ​ക്കി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ന​സീ​റി​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ന​ഴ്സാ​യ ടി​ഞ്ചു മൈ​ക്കി​ൾ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി ന​സീ​ർ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ലാ​ത്സം​ഗ​ത്തി​നും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും കൊ​ല​പാ​ത​ക​ത്തി​നു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

ഈ ​തു​ക, പോ​ലീ​സ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ടി​ഞ്ചു​വി​ന്‍റെ പ​ങ്കാ​ളി​ക്കു ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2019 ഡി​സം​ബ​ർ 15 ആ​യി​രു​ന്നു സം​ഭ​വം. 20 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ക്രൈം​ബ്രാ​ഞ്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ടാ​ങ്ങ​ല്‍ പു​ളി​മൂ​ട്ടി​ല്‍ ന​സീ​ര്‍ (നെ​യ്മോ​ന്‍- 44) നെ​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കഴിഞ്ഞ ദിവസം കോടതി ക​ണ്ടെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (ഒ​ന്ന്) ജി.​പി. ജ​യ​കൃ​ഷ്ണ​നാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​ ശിക്ഷ വിധിച്ചത്.

കൊ​ല​പാ​ത​കം, പീ​ഡ​നം, അ​തി​ക്ര​മി​ച്ചു​ക​യ​റ​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ തെ​ളി​ഞ്ഞ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഹ​രി​ശ​ങ്ക​ര്‍ പ്ര​സാ​ദ് ഹാ​ജ​രാ​യി. കോ​ട്ടാ​ങ്ങ​ല്‍ പു​ല്ലാ​ഞ്ഞി​പ്പാ​റ ക​ണ​യ​ങ്ക​ല്‍ വീ​ട്ടി​ല്‍ ടി​ഞ്ചു മൈ​ക്കി​ള്‍ (26) 2019 ഡി​സം​ബ​ര്‍ 15നാ​ണ് വീ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.
ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് സു​ഹൃ​ത്താ​യ ടി​ജി​ന്‍ ജോ​സ​ഫി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ടി​ഞ്ചു. സം​ഭ​വ​ദി​വ​സം ടി​ജി​നും പി​താ​വും പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ടി​ഞ്ചു മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ.

ഈ ​സ​മ​യം എ​ത്തി​യ ന​സീ​ര്‍ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​വേ ക​ട്ടി​ലി​ല്‍ ത​ല ഇ​ടി​ച്ച് ടി​ഞ്ചു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. തു​ട​ര്‍​ന്ന് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം മു​ണ്ട് ക​ഴു​ത്തി​ല്‍ കു​രു​ക്കി മൃ​ത​ദേ​ഹം മു​റി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ലെ ഇ​രു​മ്പ് ഹു​ക്കി​ല്‍ കെ​ട്ടി​ത്തൂ​ക്കി ന​സീ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
അ​ന്ന​ത്തെ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​എ​സി​പി​യു​മാ​യ ആ​ർ. പ്ര​താ​പ​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലൈം​ഗി​ക പീ​ഡ​ന​വും കൊ​ല​പാ​ത​ക​വും ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
നേ​ര​ത്തേ ലോ​ക്ക​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് ടി​ജി​നെ കു​റ്റാ​രോ​പി​ത​നാ​ക്കി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി​ജി​ന് ഏ​റെ പീ​ഡ​ന​ങ്ങ​ള്‍ ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു. ടി​ജി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് 2020 ഫെ​ബ്രു​വ​രി​യി​ല്‍ അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ച്ചു.
ദൃ​ക്സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​മി​ക​വാ​ണ് ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​സീ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളും ശാ​രീ​രി​ക​പീ​ഡ​ന​വും ന​ട​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ​തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

സം​ഭ​വ​ദി​വ​സം വീ​ടി​നു സ​മീ​പ​ത്ത് സാ​ന്നി​ധ്യം സം​ശ​യി​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രെ തു​ട​ര്‍​ച്ച​യാ​യി ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ ന​സീ​റും ഉ​ണ്ടാ​യി​രു​ന്നു. ടി​ഞ്ചു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ 53 മു​റി​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ന്‍റെ ശൈ​ലി ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​സീ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലെ​ത്തി​ച്ചു. യു​വ​തി​യു​ടെ ന​ഖ​ത്തി​ന​ടി​യി​ൽനി​ന്നു കി​ട്ടി​യ തൊ​ലി​യും ബീ​ജ​വും അ​ട​ക്കം ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷൻ വാ​ദ​ത്തി​നു ബ​ലം​പ​ക​ർ​ന്നു.

Kerala

പിഞ്ചുകു​ഞ്ഞി​ന്‍റെ കൊലപാതകം: പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം

കൊ​​​​ച്ചി: ര​​​​ണ്ടു വ​​​​യ​​​​സു​​​​ള്ള ആ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ പൈ​​​​പ്പി​​​​ന​​​​ടി​​​​യി​​​​ല്‍ ശ്വാ​​​​സം മു​​​​ട്ടി​​​​ച്ചു​ കൊ​​​​ന്ന കേ​​​​സി​​​​ല്‍ അ​​​​മ്മ​​​​യു​​​​ടെ കാ​​​​മു​​​​ക​​​​ന് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യും കോ​​​​ട​​​​തി ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി സു​​​​ഭാ​​​​ഷി (43)​​​​ നെ​​​യാ​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് (പോ​​​​ക്‌​​​​സോ) കോ​​​​ട​​​​തി​ ജ​​​ഡ്ജി സി.​​​​കെ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ൻ ശി​​​ക്ഷി​​​ച്ച​​​ത്.

2010 ഫെ​​​​ബ്രു​​​​വ​​​​രി 25നാ​​​​ണ് കു​​​​ഞ്ഞി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക്കൊ​​​​പ്പം ജീ​​​​വി​​​​ക്കാ​​​​നാ​​​​യി 2009ല്‍ ​​​​കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ ഭ​​​​ര്‍​ത്താ​​​​വ് ഗ​​​​ള്‍​ഫി​​​​ല്‍ പോ​​​​യ സ​​​​മ​​​​യ​​​​ത്ത് പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ളി​​​​ലേ​​​​ക്കു പോ​​​​യി. പി​​​​ന്നീ​​​​ട് തി​​​​രി​​​​ച്ചെ​​​​ത്തി തോ​​​​പ്പും​​​​പ​​​​ടി​​​​യി​​​​ലെ ലോ​​​​ഡ്ജി​​​​ല്‍ താ​​​​മ​​​​സി​​​​ക്ക​​​​വെ​​​​യാ​​​​ണ് കു​​​​ഞ്ഞി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യു​​​​മാ​​​​യി സ്വ​​​​സ്ഥ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കാ​​​​നാ​​​​യി ഇ​​​​വ​​​​ര്‍ ഉ​​​​റ​​​​ങ്ങു​​​​മ്പോ​​​​ള്‍ മ​​​​ക​​​​ന്‍ ആ​​​​ദി​​​​ത്യ​​​​നെ പൈ​​​​പ്പി​​​​ലും പി​​​​ന്നീ​​​​ട് ബ​​​​ക്ക​​​​റ്റി​​​​ലും വെ​​​​ള്ള​​​​ത്തി​​​​ല്‍ മു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് കു​​​​ട്ടി​​​​യെ ക​​​​രി​​​​വേ​​​​ലി​​​​പ്പ​​​​ടി സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ള്‍ ഡോ. ​​​​ജി​​​​ജോ പോ​​​​ളാ​​​​ണ് പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രമ​​​​റി​​​​യി​​​​ച്ച​​​​ത്.

പി​​​​ന്നീ​​​​ട് പ്ര​​​​തി കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ചു. പി​​​​ഴ അ​​​​ട​​​​ച്ചാ​​​​ല്‍ തു​​​​ക​​​​യ്ക്ക് അ​​​​മ്മ അ​​​​ര്‍​ഹ​​​​യ​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വി​​​​ധി​​​​ച്ചു.

ദൃ​​​​ക്‌​​​​സാ​​​​ക്ഷി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കേ​​​​സി​​​​ല്‍ പ്ര​​​​ധാ​​​​ന സാ​​​​ക്ഷി കൂ​​​​റു മാ​​​​റി​​​​യെ​​​​ങ്കി​​​​ലും സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു കേ​​​​സ് തെ​​​​ളി​​​​യി​​​​ച്ച​​​​ത്.

Kerala

കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ; പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ ഒ​ന്നാം പ്ര​തി നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ.

ചെ​ങ്ങ​ന്നൂ​ർ ആ​ലാ പെ​ണ്ണു​ക്ക​ര വ​ട​ക്കും​മു​റി പൂ​മ​ല​ച്ചാ​ൽ വീ​ട്ടി​ൽ അ​നൂ​പ് കു​മാ​ർ (ബോ​ഞ്ചോ - 36) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​നൂ​പി​നെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

2016 ഫെ​ബ്രു​വ​രി 18നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. മു​ള​ക്കു​ഴ കാ​ണി​ക്ക​മ​ണ്ഡ​പം ജം​ഗ്ഷ​നി​ലെ രേ​ണു ഓ​ട്ടോ ഫ്യു​വ​ൽ​സ് ഉ​ട​മ എം.​പി. മു​ര​ളീ​ധ​ര​ൻ നാ​യ​രെ​യാ​ണ് പ്ര​തി​ക​ൾ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ​മ്പി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ൾ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ൽ അ​നൂ​പ് കു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ 2022 മേ​യ് ആ​റി​ന് 14 ദി​വ​സ​ത്തെ പ​രോ​ളി​ന് ഇ​റ​ങ്ങി​യ അ​നൂ​പ് പി​ന്നീ​ട് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് ഓ​സ്ട്രി​യ​യി​ലേ​ക്ക് ക​ട​ന്നെ​ന്ന പ്ര​ചാ​ര​ണം നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തി​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ച്ച ക​ഥ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ജ പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി, പോ​ലീ​സ് ത​ന്നെ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ എ​ല്ലാ വി​നി​മ​യ ഉ​പാ​ധി​ക​ളും ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് ബം​ഗു​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ഹോ​ട്ട​ലി​ലും പി​ന്നീ​ട് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ ക​മ്പ​നി​യി​ലും ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ബം​ഗു​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സു​മാ​യി അ​നൂ​പ് അ​ടു​പ്പ​ത്തി​ലാ​യി. ഈ ​യു​വ​തി​യു​ടെ നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് മാ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ കാ​ണാ​ൻ അ​നൂ​പ് എ​ത്തി​യ​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. പ​ന്ത​ള​ത്തെ ആ​ളൊ​ഴി​ഞ്ഞ കു​ടും​ബ​വീ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന് പു​ല​ർ​ച്ചെ പോ​ലീ​സ് വ​ള​യു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up